ഒരു ക്രിസ്സ്മസ്സ് സന്ധ്യ
'നിന്റമ്മച്ചി ഉണ്ടായിരുന്നപ്പോ പോലും ഞാൻ ഇതൊന്നും ആഘോഷിച്ചിട്ടില്ല... പിന്നെന്നതിനാ റൂബ ഇപ്പൊ ഇങ്ങനെയൊക്കെ? '
'ഇന്നത്തേക്ക് മാത്രം പപ്പയൊന്ന് ക്ഷമിക്ക്. ഞാൻ പറഞ്ഞല്ലോ ഇത്രയും നല്ല അവസരം അവർക്കൊന്നും പപ്പയുടെ കൂടെ ഇനി കിട്ടില്ലത്രെ.
ചിലപ്പോ എനിക്കും.
വല്ല്യ സ്റ്റാറൊന്നുമല്ലേലും പപ്പയിലെ റൈറ്ററെ അവർക്കെല്ലാം വല്ല്യ ഇഷ്ടമാണെന്നേ.
ഇനി ആറേഴുമാസത്തെ ഹൗസ് സർജൻസി കൂടിക്കഴിഞ്ഞാൽ ഞങ്ങളെല്ലാം പലവഴിക്കല്ലേ ഡിയർ. '
'മ്മ്... '
ചുണ്ടിലെരിയുന്ന സിഗാറിന്റെ തീനാളത്തിൻ ചുവപ്പിലൂടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.
'നീയും പോവുകയാണ് അല്ലേ റൂബാ...
കുറച്ചു നാൾക്കകം ഈ വീട്ടിൽ പിന്നെ ഞാൻ മാത്രമാകും.... ഞാൻ '
കൈപിടിച്ച് അവൾ ബാൽക്കണിയിലേക്ക് നടത്തുമ്പോ ഇടതുമുട്ടു വേദനകൊണ്ട് വേച്ചു പോയി.

'മൈ ഫ്രണ്ട്സ്, ഐ പ്രൗഡലി പ്രെസെന്റ് ഔർ ബർത്ത്‌ഡേ ബോയ് ഫോർ യൂ..... '
അവൾ അത് പറയുമ്പോൾ കുഞ്ഞുനാൾ മുതൽ ഇപ്പൊ വരെയുള്ള അവളുടെ ഭാവങ്ങളെല്ലാം ഞാൻ ആ മുഖത്ത് തിരയുകയായിരുന്നു.
'ക്യൂബൻ സിഗാറിന്റെ മണമുള്ള,
രക്തത്തിലെ പഞ്ചസാരയുടേയും ബ്രാണ്ടിയുടെയും അളവ് എന്നും ക്രമം തെറ്റാതെ സൂക്ഷിക്കുന്ന,
ഒരു കാലിന് ലേശം മുടന്തുണ്ടെങ്കിലും ഇപ്പോളും ഇരുപ്പിലും നിൽപ്പിലും ക്ലിന്റ് ഈസ്റ് വുഡിനെ അനുകരിക്കുകയും അനുസ്മരിപ്പിക്കയും ചെയ്യുന്ന,
മനുഷ്യമനസ്സുകളെ വലിച്ചു കീറി പുസ്തകങ്ങളിലാക്കി നിങ്ങളിലേക്കെത്തിക്കുന്ന എന്റെ പ്രിയ ഹീറോ ഡോക്ടർ റോയ് ചെറിയാൻ കാട്ടുപറമ്പിൽ '.
ചെറുനക്ഷത്രങ്ങളാലും, വർണ്ണക്കടലാസുകളാലും, മിന്നിത്തിളങ്ങുന്ന സീരിയൽ ബൾബുകളാലും അലംകൃതമായ ഹാളിന് നടുവിൽ 55എന്നെഴുതിയ ഒരു വലിയ കേക്കിന് മുന്നിൽ നിന്ന അവളുടെ കൂട്ടുകാർ മുകളിലേക്ക് നോക്കി എനിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.
നിറകൈയ്യടിയുടെ അകമ്പടിയോടെ റൂബയുടെ കൈപിടിച്ച് ഞാൻ പതുക്കെ അവരിലേക്കിറങ്ങിച്ചെന്നു.
യൗവനത്തിന്റെ പ്രസരിപ്പ് ചുറ്റും വാരി വിതറുന്ന സുസ്മേരവദനാരായ ഒരുകൂട്ടം ചെറുപ്പക്കാർ. ആൺകുട്ടികളും പെൺകുട്ടികളുമായി ഒരു പത്തിരുപതുപേർ കാണും. ഈ ക്രിസ്മസ് രാത്രിയിൽ അവർക്കെന്നോട് സംസാരിച്ചിരിക്കണമത്രെ.
'പപ്പാ, സമയം കളയണ്ട.. കേക്ക് മുറിക്കാം '
പുറത്തെവിടെ നിന്നോ അലയടിച്ചുവന്ന കരോൾ ഗാനത്തിനും മേലേ എന്റെ വീട്ടിനുള്ളിൽ എനിക്കുള്ള ഹാപ്പി ബർത്ത്‌ഡേ ഗാനം ആദ്യമായി മുഴങ്ങി.
കേക്കിന്റെ കഷ്ണം എന്റെ വായിലേക്ക് തിരുകികയറ്റുന്നതിനൊപ്പം മനപ്പൂർവ്വം അതിന്റെ വെളുത്ത ഐസിങ് എന്റെ മുഖത്തേക്കും വാരിത്തേക്കപ്പെട്ടു.
"ഹാപ്പി ബർത്ത്‌ഡേ റോച്ചാ..."
റൂബ എന്നെ മുറുകെ പുണർന്നു..
'ങേ.... ന്താ.. ന്താ നീയെന്നെ വിളിച്ചേ? '
ആ ഒരു നിമിഷം...
എന്റെ കാലുകൾ ബലഹീനമാകുന്നുവോ...
കൈയ്യിലിരുന്ന വോക്കിങ് സ്റ്റിക്കിന്റെ അറ്റം തറയിൽ മുട്ടി വിറയ്ക്കുന്നു....
ആകൃതി വ്യക്തമല്ലാത്ത, തീവ്രമഞ്ഞപ്രകാശം പൊഴിക്കുന്ന രണ്ട് നക്ഷത്രങ്ങൾ എന്റെ കണ്ണുകളിലേക്ക്...
എന്നെ അവ മുഴുവനായും വിഴുങ്ങുന്നു....

**** **** ****** ******* ****** ****** ******
24-12-1984 മദ്ധ്യാഹ്നം
മെൻസ് ഹോസ്റ്റൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ്

'റോയ് സാറേ, വീട്ടീന്ന് വിളിച്ചിരുന്നു...
ഇല്ലെന്ന് പറഞ്ഞ്.....
കൂടോലൊന്നും ചോദിച്ചില്ല '
ഹോസ്റ്റൽ ബോയ് മണിയാണ്.
ഉച്ചഭക്ഷണം കഴിഞ്ഞ് മൂന്നാം നിലയിലേക്കുള്ള റൂമിലേക്ക് കോവണി കയറിക്കൊണ്ടിരുന്നപ്പോഴാണ് താഴേന്നു അവന്റെ വിളി.
ഒരഞ്ചുദിവസം ക്രിസ്മസിന് അവധി കിട്ടിയ തക്കം നോക്കി എല്ലാരും വിദൂരങ്ങളിലുള്ള അവരവരുടെ വീട് പറ്റി.
ഹോസ്റ്റലിൽ ഞാനും മണിയും എന്റെ ഫ്ലോറിൽ അങ്ങേയറ്റം താമസിക്കുന്ന ഒരേ ബാച്ചുകാരനായ ഭോപ്പാലുകാരനായ അഞ്ചുംസോണിയും മാത്രം.
വർഷത്തിലൊരിക്കലേ അവന് പോക്കുള്ളു.
'ആ മണീ ടാ .....ഇനി വിളിച്ചാലും ഇല്ലാന്ന് പറഞ്ഞാ മതി. അതാ അവർക്കും സന്തോഷം '
'ഓ സാറേ.... ആ പിന്നെ പൊതി വാങ്ങിച്ച് വച്ചിരിക്കേണ്.. ഇപ്പ വേണോ? '
'പതുക്കെ പറയെടാ പോത്തേ..
ആരുമില്ലാന്ന് കരുതി കൂവണ്ടാ..
വൈകിട്ട് വന്നെടുത്തോളാം '
'ഓ '

'അരെ ഓ അഞ്ചും....
അഞ്ചും കെ ബച്ചേ... '
ഞാൻ കോറിഡോറിന്റെ ഇങ്ങേ അറ്റത്ത് നിന്ന് കൂവി വിളിച്ചത് കേട്ട് അവനൊരൊറ്റ തോർത്തിൽ പുറത്തിറങ്ങി.
'നീ വല്ലോം കഴിച്ചോ? '
'ഒനും പരയന്റ റോയ്.. ഇന്ന് ബ്രദേഴ്‌സ് കഫെ മാത്രെ ഉളു...
ബീഫ് ബിരിയാണി എനിക് ഇസ്റ്റമില്ല..
സൊ.. റൂമിൽ കുക്ക് ചെയ്തു
റൊട്ടി ദാലുണ്ട്.. ബെണോ? '
'വേണ്ട ഭായ്, ഞാൻ കഴിച്ചു..
ഭായ് ആരാം കരോ... '
ഞാൻ എന്റെ മുറിയിലേക്ക്..
ബാൽക്കണിയോട് ചേർന്ന എന്റെ റൂം 301.
പൂട്ടാറില്ല പൂട്ടാൻ പറ്റാറുമില്ല..
അതുകൊണ്ട് ബന്തവസ്സില്ലാന്ന് കരുതേണ്ട..
ശക്തിയായി വലിച്ചടച്ചാൽ അടയും..
തുറക്കണേൽ ചവിട്ടിത്തുറക്കണം. അകമ്പടിക്കെപ്പോഴും പട്ടിമോങ്ങുന്നൊരു ശബ്ദവും.
ചവിട്ടിത്തന്നെ തുറന്നു...
എന്റെ സ്വർഗ്ഗം,

എന്റെ നരകം,
എന്റെ എല്ലാം..
കഴിഞ്ഞ മൂന്ന് വർഷമായിട്ട്...
കട്ടിലിനടിയിലെ ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പികൾ വാരിക്കളയാൻ മണിയോടെ പറയണം.അവിടം നിറഞ്ഞു.
ബൈക്കോടിച്ചുവന്നപോലെതന്നെ തൊപ്പിപോലും മാറ്റാതെ കട്ടിലിലേക്ക് വീണു..
നാളെ ക്രിസ്മസ്..
ഓർമ്മകളിലെവിടെയോ തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളും മുഴങ്ങുന്ന പള്ളിമണിയും.

'റോയ് സാറിന് ഫോൺ..
റോയ് സാറേ.. സാറേ '
മണീടെ വിളിയാ..
ശല്യം.....
വാതിൽ തുറന്ന് ബാൽക്കണീൽ വന്നു..
താഴെ മണി..
'നിന്നോട് ഞാനില്ലെന്ന് പറയാൻ പറഞ്ഞതല്ലേ ശവമേ '
ശബ്ദമധികം ഉയർത്താതെ ഞാൻ മുഖത്തു വന്ന എന്റെ ദേഷ്യം മുഴുവനവനോട് കാട്ടി.
'ചീത്ത വിളിക്കല്ലേ സാറേ.. വീട്ടീന്നല്ല എൽ എച്ചിന്നാ... '
'ഓ.. വരുന്നു '
ഉറക്കം തടസ്സപ്പെട്ട ഈർഷ്യ മുഴുവൻ മനസ്സിൽ തിങ്ങി നിറഞ്ഞു.
ഒഴിഞ്ഞു നിശബ്ദമായിക്കിടക്കുന്ന കോവണിപ്പടിയിലൂടെ രണ്ട് കോറിഡോറും കടന്ന് ഫോൺ റൂമിലെത്തി റിസീവറെടുത്തു.
'ഹലോ '
'റോച്ചാ '
അപ്പുറത്ത് നീനയാണ്.
'എന്നാടീ.. നീ ഇന്നലെ പോകുമെന്നല്ലേ പറഞ്ഞേ..
പിന്നെന്നാത്തിനാ ഇവിടെത്തന്നെ കുറ്റിയടിച്ചേ..?'
'ഞാൻ പൊക്കോളാം മോനേ... അപ്പനുമമ്മച്ചീം നാളെ ഉച്ചക്കേ ഡെൽഹീന്ന് എത്തൂന്ന്. പിന്നെ ഞാൻ നേരത്തേ കെട്ടിയെടുത്തിട്ട് എന്നായെടുക്കാനാ? ഇവിടെയും ഒരു പട്ടിക്കുറുക്കൻ പോലുമില്ല. ഭാർഗവീനിലയം പോലെകിടക്കുന്നു.'
'മ്മ് '
'നിനക്കെന്താടാ ഒരു മൗനം? രാവിലെ തൊടങ്ങിയല്ലേ? ഹമീദിക്കാന്റെ ബീഡിയാണോ ബിജോയിസേയുള്ളോ? '
'ടീ നീ വെച്ചേച്ചു പോയേ.. എന്റെ ഉറക്കോം കളഞ്ഞു '
'ആ, ഞാൻ പോയേക്കാം..
നീ ചത്തോന്നറിയാൻ വിളിച്ചതാ. ബൈ.. '

'പണ്ടാരം... ടാ മണീ..
ടാ മണീ.. '
'എന്തെര് സാറേ? '
മണി പുറത്ത് വന്നു.
'ഇനി എന്തേലും കാര്യം പറഞ്ഞ് എന്റെ ഉറക്കം കളഞ്ഞാ ചെകുത്താനേ നിന്നെ ഞാൻ കൊല്ലും. നോക്കിക്കോ... പൊതി എവിട്രാ?'
ഞാൻ ദേഷ്യം കൊണ്ട് വിറച്ചുതുള്ളി.
മണി പിറുപിറുത്തും കൊണ്ടോടിപ്പോയി ഹമീദിക്കേടെ എനിക്കുള്ള സ്ഥിരം പൊതിയുമായി വന്നു.
** ** **
മുറിയിൽവന്നു ദേഹത്ത് കിടന്നതെല്ലാം ഊരിവലിച്ചെറിഞ്ഞു കട്ടിലിലേക്ക് മറിഞ്ഞു........
പതുക്കെ നല്ലൊരു മയക്കത്തിലേക്ക്...
എന്റെ കട്ടിലിന് ചിറക്മുളക്കുംപോലെ...
ഒരു കുഞ്ഞിനേപ്പോലെ ഞാൻ മെത്തയിലേക്കമർന്നുകിടന്നു. തൂവെള്ളമേഘപാളികൾക്കിടയിലൂടെ ഒഴുകിനീങ്ങുമ്പോ അവാച്യമായ ഒരു സുഖം. അങ്ങിങ്ങായി മിന്നിയണയും നക്ഷത്രങ്ങൾ...
എനിക്കായി സ്വർഗ്ഗത്തിൻ വാതിൽ തുറക്കപ്പെടുന്നു..
വാതിൽക്കൽ സ്നേഹസമ്മാനങ്ങൾ നിറച്ച തോൾസഞ്ചിയുമായി ഒരു സുന്ദരി മാലാഖ...
പക്ഷേ വാതിൽ തുറക്കുമ്പോഴെന്തേ കേട്ടുപരിചയിച്ച ഒരാരോചകസ്വരം..?
മാലാഖയ്ക്ക് എവിടെയോ കണ്ടുപഴകിയ മുഖഛായ..?

'നിനക്കൊരു നിക്കറെങ്കിലും ഇട്ടിട്ട് കിടന്നൂടെ വൃത്തികെട്ടവനേ??? '
എന്റെ കട്ടിലിന് ചിറകുകൾ നഷ്ടപ്പെട്ടു..
ചുറ്റുമുണ്ടായിരുന്ന നക്ഷത്രങ്ങൾ മങ്ങിയണഞ്ഞു....
മാലാഖ നിന്നിടത്തു.. കർത്താവേ നീനാമ്മ.
അവൾക്ക് മുന്നിൽ കട്ടിലിൽ പിറന്നപടി ഞാനും....
'ഉണ്ണിയേശുക്കുട്ടാ.., ഇതുടുത്തോ.. '
അയയിൽ കിടന്നൊരു ലുങ്കിയെടുത്ത് അവൾ എന്റെ മേലേക്കെറിഞ്ഞുകൊണ്ട് തോളിൽക്കിടന്ന വലിയ ട്രാവൽബാഗ് ഇറക്കി വച്ചു.
കുറച്ചുനേരം വേണ്ടിവന്നു എനിക്ക് സ്ഥലകാലബോധമുണ്ടാകാൻ.
'ടീ.. നീയെങ്ങനാ ഇവിടെ? '
മേശമേലെ ടൈംപീസിൽ മണി നാലര അടുക്കുന്നു.
'ടീ.. എന്നാകാര്യം? നീ എന്തിനാ ഇങ്ങോട്ട് വന്നേ '
'അല്ലാ.. എങ്ങനെ ഉള്ളിൽ കേറി? ആ മണി കേറ്റിവിട്ടോ...? '
'ഞാൻ ഒരു മണിയേയും കണിയേയും നോകീല്ല '
'പിന്നെ? '
'നീയല്ലേ പറഞ്ഞിട്ടുള്ളത്, പിറകുവശത്ത് ആ മെസ്സിനടുത്തെ കോറിഡോറിലെ ഗ്രില്ല് പൊളിഞ്ഞുകിടക്കുവാണെന്നും, അതുവഴിയാണ് നമ്മുടെ ജോൺസൺ ഏതോ വെടക്കുകളെയും കൊണ്ട് റൂമിൽ പോണതെന്നും....
ഞാനതുവഴിയിങ്ങു പോന്നു '
'മ്മ്മ്... എന്താ നിന്റെ ഉദ്ദേശ്യം? '
'ഒന്നൂല്ലേടാ..ഈ ക്രിസ്മസ് ഈവ് റോച്ചനൊപ്പം..
നാളെ വെളുപ്പിന് നിന്റെ ജാവേല് എന്നെ കാഞ്ഞിരപ്പള്ളീൽ കൊണ്ടാക്കുന്നു.. എപ്പടി? '
'എനിക്ക് വിശക്കുന്നു.. നീപോയി എന്തേലും മേടിച്ചേച്ച് വാ...
ഇത്രേം നേരായിട്ടൊരുതുള്ളിവെള്ളം കഴിച്ചിട്ടില്ല '
ഈ നേരങ്ങളിലെല്ലാം മുറിയിലവിടവിടായി പരന്നുകിടന്നിരുന്ന ബീഡിക്കുറ്റികളും, ഉപയോഗിച്ചിട്ട് വലിച്ചെറിഞ്ഞ അണ്ടർവെയറുകളും, ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകളും ഒരു ഫുട്ബോൾ കളിക്കാരന്റെ വൈദഗ്ധ്യത്തോടെ കട്ടിലിനടിയിലേക്ക് തട്ടിയകറ്റുന്നത് അവളൊരു നിസ്സംഗതയോടെ കാണുന്നുമുണ്ടായിരുന്നു.
'നിനക്കീ ചുമരൊക്കെ ഈസ്റ്റ്‌വുഡിന്റെ മരമോന്തയൊട്ടിച്ചുവെക്കാതെ കുറച്ചൊക്കെ ആ സിൽക്കിന്റെയോ അനുരാധയുടെയോ പടമൊട്ടിച്ചൂടെടാ..?'
നീ ഒരാണ് തന്നെയാണോന്നെയുള്ളൂ എന്റെ സംശയം.. '
'നീയെന്റെന്ന് കൊണ്ടേ പോവൂ... നീ തന്നെയൊന്നാലോചിച്ചേടീ, നീ കൂടെയുള്ളപ്പോ എനിക്കെന്തിനാടീ സിൽക്ക് '

'റോച്ചാ നീ എന്റെയ്യീന്ന് നല്ല തൊഴി വാങ്ങുവേ...
എനിക്ക് വെശക്കുന്നു... നീ വല്ലോം വാങ്ങിത്തരുന്നുണ്ടോ? '
'ഓ നോക്കട്ട് '
ഞാൻ കോറിഡോറിൽ ഇറങ്ങിനിന്ന് അങ്ങേ അറ്റത്തേക്ക് വിളിച്ചു..
'അഞ്ചും...
'അഞ്ചുംഭായ്...'

'ഹാ ഭായ് '..
സോഡാക്കുപ്പി കണ്ണടയും വച്ച് അവൻ പുറത്ത് ചാടി.
'ദോപ്പഹർ വാലെ റോട്ടി അഭീ ഹായ് ആപ്കേ പാസ്? '
വോ ഖതം ഹുവാ...
' ഛെ '
'ഞാൻ ബ്രദേഴ്‌സിൽ പോയേച്ചും വരാം... മര്യാദക്ക് ഇതിനകത്ത് ഇരുന്നോണം'
'ഓ.. '
'ആ.. '
ഞാൻവണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടിട്ടും മണിയെ പുറത്ത് കണ്ടില്ല.. ക്രിസ്മസ് തലക്ക് പിടിച്ചു തുടങ്ങിയോ?
തിരിച്ചെത്തിയപ്പോ ലേശം താമസിച്ചു..
കടയിൽ നല്ല തിരക്ക്.
മൂന്നാം നിലയിലെത്തിയപ്പോ തന്നെ എന്റെ റൂമിൽ നിന്നും ഉയർന്നു കേൾക്കുന്ന എന്റെ പ്രിയപ്പെട്ട ഹിന്ദിഗാനങ്ങൾ.
ചെന്നപ്പോ റൂമിന് ആകെയൊരു വൃത്തി.
നിലത്തു ബീഡിക്കുറ്റിയോ ചവറുകളോ ഇല്ല.
'നീ ഇവിടെ സ്ഥിരതാമസത്തിനു വന്നത് അല്ലല്ലോ അല്ലേ? '
കൂടെ ചൂലുമായി നീക്കറുമിട്ട് അഞ്ചുമിനെക്കൂടി കണ്ടപ്പോൾ തൃപ്തിയായി.
'പക്ഷേ.. ഈശോയെ ആ മണം..? '
'നീനമ്മോ.. ..നീയെന്റെ പൊതിയിൽ ഇരുന്ന ബീഡി എങ്ങാനം എടുത്തൊടി? '
'റോച്ചാ..എന്നാ സുഖമാടാ. .. ഒറ്റ പോകയേ എടുത്തുള്ളൂ '
'രണ്ടുവലി എവനുമെടുത്തു'
ബായ് .. നല സുഗമാ ബായ്.. ഹൂ..
'ദേ.. രണ്ടിനോടും കൂടി പറയുവാ... ഇനി എന്റെ ബീഡീലെങ്ങാനും തൊട്ടാ കൊല്ലും ഞാൻ.
'നീനാമ്മോ നീ ഇത്തിരി ഓവറാണെ '
'കോപ്പേ വെശന്നിട്ട് വയ്യാ..
വല്ലോം ഒണ്ടേൽ താ.
പിന്നെ ഇതോടെ ലവന്റെ ശല്യം ഒണ്ടാവില്ല..
മിക്കവാറും ഇപ്പൊ ഫ്ലാറ്റ് ആവും '.
ചൂലുമായി ആടിനിന്ന അഞ്ചുമിനെ താങ്ങിപ്പിടിച്ചു അവന്റെ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ പറയാൻ മറന്നില്ല...
'നീ പോയി കുളിച്ചേച്ച് വാ...
എന്നിട്ട് കഴിക്കാം.. പിച്ചക്കാരിയെപ്പോലുണ്ട്. തലയിലും ദേഹത്തും നിറയെ ചുക്കിലീം....'
* * * * * * * *
'ആഹ... എന്നാ ടേസ്റ്റാ.. നല്ല എരിവുള്ള ചുവന്ന ബീഫ്ക്കറീം ചൂട് പൊറോട്ടേം. '
കുളിച്ചിട്ടു എന്റെ വെള്ളാജുബ്ബയുമിട്ട് കാവിമുണ്ടും മടക്കിക്കുത്തി, ബോയ്കട്ട് വെട്ടിയ നനഞ്ഞമുടിയുമായി കട്ടിലിലിരുന്ന് കഴിച്ചോണ്ടിരുന്ന അവളെ നോക്കി, ഇനിയെന്ത് എന്ന് അന്തംവിട്ട് ഞാനും എന്റെ മേശമേൽ കാലും ആട്ടിയിരുന്നു.
'റോച്ചാ..'
'എന്നാടീ?? '
'ഇപ്പൊ മണിയെത്രയായി? '
'മ്മ്.. അഞ്ചര.. '
'ആരുമില്ലാത്ത ക്യാമ്പസ്സിൽ കൂടി നമുക്ക് ബൈക്കിൽ ഒന്ന് കറങ്ങിയാലോ? '
'അത് വേണോ? '
'പ്ലീസെടാ മോനേ.. എന്നാ രസമായിരിക്കും..
ഒഴിഞ്ഞ നമ്മടെ ക്യാമ്പസിലൂടെ നമുക്കൊരു റൗണ്ടടിച്ചേച്ച് വരാടാ.. പ്ലീസെടാ'
'സമ്മതിക്കേല..എന്റെ വൈകുന്നേരം മാറിക്കിട്ടി'.
'മ്മ്മ്... ന്നാ എറങ്ങ് '
'ഇപ്പൊ വരാവേ...' വിരലും നക്കി അവള് കൈകഴുകാൻ ഓടി

'അല്ല.. നീ ഡ്രസ്സ് മാറുന്നില്ലേ? '
'എന്നാത്തിനാ.. ഇന്നെനിക്കിത് മതി '
എന്റെ തോർത്തുമെടുത്തു തലയിൽ കെട്ടി കാവിമുണ്ടും മടക്കിക്കുത്തി വന്ന അവക്ക് നല്ല ആണത്തം.
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..
'നീ പെണ്ണൊന്നുമല്ലല്ലോ അല്ലേ? '
ആ പിന്നെ ബഹളോന്നും ഉണ്ടാക്കാതെ എറങ്ങി വരണം, ആ മണി കാണരുത്. '
ഏത് മണി.. നിന്റെ ബ്രാണ്ടി പകുതിയും ഒഴിച്ച് ഞാൻ അഞ്ചുമിന്റെ കൈയിൽ അവനുകൊടുത്തുവിട്ടു...
അവനെപ്പോഴേ പരലോകത്തെത്തിക്കാനും.. '
ഹമീദിക്കേടെ സാധനം തലക്ക് പിടിച്ചോ ആവോ..
പടിയിറങ്ങി വരുമ്പോ പലപ്പോഴും നീനാമ്മ കാല് തെറ്റി എന്റെ മേളിലേക്ക് ചായുന്നുണ്ടായിരുന്നു.
'നിന്റെ വണ്ടിയെന്ത് ഭംഗിയാണെന്നോ..
ചോപ്പും വെള്ളി നെറോം, ടും ടും ന്ന് ഒള്ള സൗണ്ടും... ഞാനൊന്നോടിച്ചോട്ടെടാ...?'
'ദേ കോപ്പേ, മര്യാദക്ക് വന്നോണം..
ഇനി എന്നെ അള്ളിപ്പിടിച്ചിരുന്നോ...
നെനക്ക് ചെറിയ ആട്ടമോണ്ട് '
'പിന്നെ.. ആട്ടം, നീ വണ്ടിയെടുക്കെടാ '
ഹോസ്റ്റലിന്റെ മുന്നിൽ നിന്ന് കുറച്ചു പുക കൂടുതൽ തുപ്പിക്കൊണ്ട് ബൈക്ക് ഞങ്ങളെയും കൊണ്ട് പുറത്തേക്ക് പാഞ്ഞു..
'കൂയ്.. '
ഞങ്ങളൊരേ സ്വരത്തിൽ കൂവി
എങ്ങോട്ട് കറങ്ങാനിറങ്ങിയാലും ഈയൊരു ചടങ്ങ് ഞങ്ങൾക്കിടക്കിടെ ഉള്ളതാണ്.
ഒഴിഞ്ഞ ടാർറോഡിലൂടെ അവിടവിടെത്തെളിയുന്ന വർണ്ണക്കടലാസ് നക്ഷത്രങ്ങളുടെ വെളിച്ചത്തിനിടയിലൂടെപ്പോകുമ്പോ ഇതുവരെതോന്നാത്തൊരു വശ്യത ഞങ്ങടെ ക്യാമ്പസ് സന്ധ്യക്ക്.
പിറകിൽ എന്നെ കെട്ടിപ്പിടിച്ചിരുന്ന നീനാമ്മേടെ നനഞ്ഞമുടിയിലെ ഈർപ്പം എന്റെ ഷർട്ടിനെയും നനച്ച് എന്റെ പുറം തണുപ്പിച്ചു.
ഡിസംബറിന്റെ മഞ്ഞും ഇരുട്ടും കുറേശ്ശേ ഞങ്ങൾക്ക് ചുറ്റും.
ഗ്രൗണ്ടിലേക്കുള്ള പടിക്കെട്ടിൽ തോളോട്തോൾ ചേർന്നിരുന്ന ഞങ്ങളുടെ പിറകിലൂടെ കോളേജ് കെട്ടിടത്തിൽ നിന്നുള്ള നിയോൺ വെളിച്ചം ഒഴുകിയിറങ്ങി.
'നീനമ്മോ'
'മ്മ്
'ന്താടീ നിന്റെ കണ്ണ് നിറഞ്ഞിരിക്കണേ '
'ആ.. അറിയില്ല റോച്ചാ'
നിശബ്ദമായി ആ നിമിഷങ്ങൾ നാഴികകളാകാൻ വെമ്പി.
ഇത്രയും നിശബ്ദത ഞങ്ങളുടെയിടയിൽ ആദ്യം.
നൂറ് നൂറ് വാക്കുകൾക്ക് തുല്യമായ നിശബ്ദത.
'റോച്ചാ..'
'മ്മ്മ്? '
'രണ്ടെണ്ണം അടിക്കാൻ തോന്നുന്നുണ്ടോടാ? '
'ങേ.. നിനക്കെങ്ങനെ മനസ്സിലായി? '
'എനിക്ക് തോന്നി '
'ഇനി എന്തോ ചെയ്യും? '
'ട്ടാങ്... '
ജുബ്ബയുടെ പോക്കറ്റിൽ നിന്ന് അവൾ പുറത്തെടുത്ത എന്റെ ബിജോയ്‌സിന്റെ പകുതി നിറഞ്ഞ കുപ്പിയും കുടെ ഗ്ലാസ്സും കണ്ടപ്പോൾ ചിരിപൊട്ടി...

'ആഹാ വെയ്റ്ററെ.. വെള്ളമില്ലേ'
'താഴെയുള്ള ടാപ്പീന്നെടുക്കാന്നേ'
കുറച്ചുമുമ്പ് വരെ ഞങ്ങൾക്ക് ഉള്ളിലും ചുറ്റുമായി ഓടിക്കളിച്ചിരുന്ന നിശബ്ദത പറന്നകന്നു.
'നിനക്കെന്നാ ആ ബാക്കിവന്ന ബീഫ് കറി കൂടെയെടുക്കാമായിരുന്നു. '
'റോച്ചാ,ഞാൻ ഒരെണ്ണം അടിക്കുവാണേ..
നെനക്ക് പ്രശനമില്ലല്ലോ? '
'ഒരെണ്ണം മതി.. തീർത്തേക്കരുത്. എനിക്കിനി പോകാൻ വയ്യേ '
ക്യാമ്പസ്സിനകത്ത് ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന കുടുംബങ്ങളിലെ പിള്ളാരുടെ കരോൾ സംഘം ലൈറ്റുകളും പാട്ടുമായി ക്രിസ്മസ്സ് ഫാദറിന്റെ നേതൃത്വത്തിൽ ഗ്രൗണ്ടിന്റെ അങ്ങേയറ്റത്തൂടെ നടന്നുനീങ്ങി മറഞ്ഞു.......
ഡിസംബറിന്റെ നേർത്ത തണുപ്പ് ഞങ്ങൾക്ക് ചുറ്റും തളം കെട്ടി.
'നീനാമ്മച്ചീ '
'മ്മ്മ് '
'പോയാലോ?
'മ്മ്മ്.. പോയേക്കാം '
റൂമിലെത്തുംവരെ ഞങ്ങൾക്ക് വാക്കുകൾ വേണ്ടായിരുന്നു.
'ടീ.. നമ്മളാഹാരോന്നും കഴിച്ചില്ലല്ലോ?'
'എനിക്കിപ്പോഴൊന്നും വേണ്ട റോച്ചാ,കുറച്ചുനേരമൊന്ന് കിടക്കണമായിരുന്നു. നിനക്കൂടെ വരാവോ, എന്റെ കൂടെ അടുത്ത് കിടക്കാൻ...? ലൈറ്റ് വേണ്ട '
മുറിയിലെ ഇരുട്ടിൽ രണ്ടുപേർക്ക് കഷ്‌ടിച്ച് മാത്രം കിടക്കാൻ പറ്റുന്ന എന്റെ കട്ടിലിൽ,എന്റെ പുതപ്പിനടിയിൽ രണ്ട് കൊച്ചുകുഞ്ഞുങ്ങളെ പോലെ ഒന്നും മിണ്ടാതെ അന്യോന്യം മറ്റൊരാളുടെ ശ്വാസതാളം ശ്രദ്ധിച്ചു കിടന്നു... മെല്ലെ മയക്കത്തിലേക്ക്.
* * * * *
'റോച്ചാ...... റോച്ചാ.... ടാ പോത്തേ
റോച്ചാ.... എണീക്കേടാ..'

ബോധംകെട്ട ഉറക്കമായിരുന്നു. നീനാമ്മേടെ വിളിയെക്കാളുപരി അവളെനിക്കിട്ട് ശക്തമായി പുറത്ത് തന്നെ ഇടിയും തൊഴിയുമാണ് എന്നെ ഉണർത്തീത്. എന്നതാ ഈ പാതിരാത്രിക്ക്.
'പണ്ടാരം,എന്താടീ നെനക്കൊറക്കോമില്ലേ?'
അപ്പോഴാ ശ്രദ്ധിച്ചത്. മുറിയിലാകെ അവിടവിടെയായി മെഴുകുതിരിവെളിച്ചം.ലൈറ്റിട്ടിട്ടില്ല.
മുറിക്ക് നടുവിൽ കിടക്കുന്ന മേശമേൽ വെള്ളനിറമുള്ളൊരു കേക്ക്. അതിനു മുകളിൽ പ്രകാശിക്കുന്നൊരു മെഴുകുതിരി.
'ഹാപ്പി ബർത്ത്ഡേ ടു യൂ..
'ഹാപ്പി ബർത്ത്ഡേ ഡിയർ റോച്ചാ..
ഹാപ്പി ബർത്ത്ഡേ ടു യൂ.... '
കട്ടിലിൽ നിന്നെണീറ്റ ഞാൻ എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ നിന്നു....
മുണ്ടും മടക്കിക്കുത്തി ഇടുപ്പിൽ കൈയ്യുംകൊടുത്ത് വിജയിയെപ്പോലെ എന്നെ നോക്കിച്ചിരിച്ചുകൊണ്ട് നീനാമ്മ.
' ഹാപ്പി ബർത്ത്‌ഡേ റോച്ചാ'
എന്റെ നെഞ്ചിലേക്ക് ചാഞ്ഞ നീനാമ്മേടെ കഴുത്തിനും തോളിനുമിടയിൽ ഞാൻ മുഖമൊളിപ്പിച്ചു നിന്നു. ഒന്നും മിണ്ടാനാകാതെ കുറേ നേരം.
എന്റെ ജീവിത്തിലെ വിലയുള്ള നിശ്ശബ്ദതകൾ.
'ഇതിന് വേണ്ടി മാത്രമാടാ പോത്തേ ഞാൻ ക്രിസ്മസ്സ് ആയിട്ടും വീട്ടിൽ പോകാതെ നിന്നേ.'
'ടീ... നീനാമ്മച്ചീ...
നിന്നെ... നിന്നെ ഞാൻ എന്നാ ചെയ്യട്ടെടീ? '
'അയ്യോ.. ഒരു സഹായോം വേണ്ടായേ..
മക്കളുവന്ന് ഈ കേക്കൊന്ന് കണ്ടിച്ചാട്ടെ... '
ടീ, എനിക്ക്.. അല്ലേ വിട് ഞാൻ രണ്ടെണ്ണം അടിക്കുവാടീ...എനിക്ക് പറ്റണില്ല '
അവ്‌ക്ക് തടയാൻ കഴിയും മുമ്പ് ഞാൻ കുപ്പി തുറന്ന് രണ്ടെണ്ണം അകത്താക്കിക്കഴിഞ്ഞിരുന്നു.
'എന്നാ പണിയാ പോത്തേ കാണിച്ചേ? വെളുപ്പിന് എന്നെ വീട്ടീക്കൊണ്ട് വിടാന്ന് വാക്കാണെ'
'എപ്പോപ്പോയീന്ന് കേട്ടാപ്പോരേ.. നീ ധൈര്യമായിരി മകളേ'
എന്നാ നീ ഇത് ഊതിക്കെടുത്തതീട്ടു കേക്ക് മുറിച്ചേ... '
ഊതുന്ന കൊള്ളാം നിന്റെ വായീന്ന് കേക്കില് തുപ്പല് തെറിക്കരുത്, പറഞ്ഞിട്ടൊണ്ട് '
'പോ ശവമേ, ആ കത്തീയിങ്ങ് തന്നേ'
അഞ്ചുംസോണി പാചകത്തിനുപയോഗിക്കുന്ന ഒരു തുരുമ്പിച്ച കത്തി.
'ഓ.. കേക്ക് മുണിക്കാൻ കിട്ടിയ കത്തി'
'നീ മുറി റോച്ചാ...
അപ്പോളേക്കും.....മ്മ്..
നീയെന്തായാലും രണ്ടെണ്ണമടിച്ചു..
ഞാൻ നിന്റെ പൊകയൊന്നൂടെ ആസ്വദിക്കട്ടെ. '
പറഞ്ഞുതീരും മുമ്പ് അവള് മെഴുകുതിരീന്ന് സാധനം കത്തിച്ചുകഴിഞ്ഞു.
'നീനാമ്മേ.. ഒറ്റ പൊക, നിർത്തിക്കോ'
ബലം പിടിച്ചുവാങ്ങി,കളയാൻ ബാൽക്കണിയിലേക്ക് ഓടി...
ഇത്ര സുന്ദരമായ ക്രിസ്മസ്സ് ഈവ് എനിക്കുണ്ടായിട്ടുണ്ടോ..
ഇതുപോലെ ഊഷ്മളമായൊരു ജന്മദിനം...?
ഓർമ്മയിൽ പരതി..

അങ്ങ് ദൂരെ വർണ്ണദീപങ്ങളിൽ കുളിച്ചുനിൽക്കുന്ന ദേവാലയം.
വഴിയോരങ്ങളെ പല നിറങ്ങളിൽ കുളിപ്പിച്ച് ക്രിസ്സ്മസ്സ് നക്ഷത്രങ്ങൾ.
അകലങ്ങളിൽ നിന്നൊഴുകിയെത്തുന്നൊരു പ്രാർത്ഥനാഗാനം.
എന്നെ പുറകിൽ നിന്ന് മുറുകെപ്പുണർന്ന് നീനാമ്മ....
'ടീ.. '
'മ്മ്മ് '
'പോണ്ടേ... '
'മ്മ്മ് .. '
ക്രിസ്സ്മസ്സിന്റെ തണുത്ത തെന്നൽ ഞങ്ങടെ മുഖങ്ങളെയും മുടിയിഴകളെയും തഴുകിയിറങ്ങിപ്പോയി.
എത്രനേരം അങ്ങനെതന്നെ അവിടെ നിശബ്ദരായി നിന്നുവന്നറിയില്ല.
ഇന്നലെ സന്ധ്യമുതൽ ഞങ്ങളുടെയിടയിൽ ഒരിക്കലുമില്ലാത്തവിധം ഒരു നിശബ്ദത ഇടക്കിടക്ക്.
'റോച്ചാ ഇനി നിന്നാ വൈകും
നേരം വെളുക്കും മുൻപ് എനിക്ക് കാഞ്ഞിരപ്പള്ളീൽ എത്തണം.അറിയാല്ലോ? '
ഞാൻ ഉന്മേഷം ഭാവിച്ചു.
'ന്നാ നീനാമ്മച്ചി ഒരുങ്ങിക്കോ, ഞാൻ കുളിമുറിയിൽ പോയി തലേക്കൂടി ഇച്ചിരി വെള്ളമൊഴിച്ചേച്ച് ദേ വന്നു കഴിഞ്ഞു. '
* * * * * *

'നിന്റെ സാധനം എല്ലാം എടുത്തൊന്ന് നോക്കിയേ..
ആ...ദാണ്ട കെടക്കുന്നു ഒരു ഡയറി '
ഒരു മഞ്ഞ പുറംചട്ടയുള്ളൊരു ഡയറി.
മുൻപും അവളുടെ കൈയ്യിൽ ഇത് കണ്ടിട്ടുണ്ട്.
'എന്നാടീ ഇത്?
നീ ഡയറി എഴുത്തും തുടങ്ങിയോ?'
വെറുതേ പുറംചട്ട തുറന്നു. ആദ്യപേജിൽ ചുവന്ന പേന കൊണ്ട് കോറിവരച്ചിട്ടിരിക്കുന്ന രണ്ട് നക്ഷത്രങ്ങൾ. അടുത്ത പേജ് മറിക്കും മുൻപ് അവളത് പിടിച്ചുവാങ്ങി.
'വൃത്തികെട്ടവൻ, മറ്റുള്ളവരുടെ ഡയറി വായിക്കരുതെന്നറിഞ്ഞൂടെ?
'ഓ.. '
'ടാ ഇത് നമ്മൾ ഒരുമിച്ചുള്ള നിമിഷങ്ങൾ മാത്രമുള്ള ഡയറിയാണ്. കുറച്ചുമുമ്പ് നമ്മൾ ബാൽക്കണിയിൽ നിന്നപ്പോ ഉള്ള നിമിഷങ്ങൾ വരെ ഇതിലുണ്ട്. '
'ബാക്കി ഇനി കാഞ്ഞിരപ്പള്ളീൽ ചെന്നിട്ടു. '
'നീ ഒരുങ്ങിയല്ലോ..എന്നാ ഇറങ്ങേല്ലേ?എവിടെപ്പോയാലും നീ ഈ പഴയ സ്റ്റൈലിലുള്ള പുട്ടുകുറ്റി ജീൻസും തൊപ്പീം ജാക്കറ്റുമൊക്കെയേ ഇടൂ അല്ലേ?
നീയാ ജയനെയും നസീറിനെയും ഒക്കെ ഒന്ന് കണ്ടുപഠിക്ക്.
ഇച്ചിരി ബെൽബോട്ടം ഉള്ളതാടാ ഫാഷൻ.'
'നീ ഇറങ്ങുന്നുണ്ടോ?..എനിക്ക് വിശന്നും തുടങ്ങി.
മണി ഒന്നരയായി.
വഴീലൊരു കട്ടനെങ്കിലും കിട്ടിയാ മതിയായിരുന്നു.'
കോറിഡോറിലെ ബൾബുകളുടെ അരണ്ട മഞ്ഞവെളിച്ചത്തിൽ ഞങ്ങൾ അന്യോന്യം തോളിൽ കൈയിട്ടു നടന്നു. പടികൾ ഒരുമിച്ചു ഒരേ കാൽവെപ്പോടെ ഇറങ്ങി. മണിയുടെ റൂമിൽ നിന്നു കൂർക്കംവലി എഞ്ചിൻ ടോപ്ഗിയറിൽ പ്രവർത്തിക്കുന്ന ഒച്ച.
എന്റെ ജാവ ഹോസ്റ്റൽ വരാന്തയിൽ നിന്ന് സ്റ്റാർട്ടാക്കാതെ കയറിയിരുന്നു ഉരുട്ടി പുറത്തിറക്കി.
ഹോസ്റ്റലിന്റെ മുറ്റം മുകളിലെ സോഡിയം വേപ്പർ ലാമ്പിന്റെ വെളിച്ചത്തിൽ മഞ്ഞക്കടലായി.
ഇടതുവശത്തെ ഗിയർലിവർ പിറകിലേക്ക് തിരിച്ചിട്ട് കിക്ക് സ്റ്റാർട്ട് ചെയ്ത് എനിക്കും അവൾക്കും ഇഷ്ടപ്പെട്ട എന്റെ വണ്ടിയുടെ ഹൃദയതാളം അവിടമാകെ മുഴക്കി.
'ന്നാ കേറിക്കോടീ..'
'കൂയ്യ്..... '
വണ്ടി ഗേറ്റുകടന്നപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ചുകൂവി.....
* * * * * * * *
'റോച്ചാ..എന്നാ കാറ്റാടാ,അവിടെത്തുമ്പോ ഞാൻ ഐസാവുവോ? '
'നീയാ ജാക്കറ്റിന്റെ സിബ്ബ് മുഴുവൻ വലിച്ചിട്ടിട്ട് എന്നെ മുറുകെ പിടിച്ചിരുന്നോ.. തണുക്കുകേലാ'
'ടീ... തിരിച്ചിനി ഒറ്റക്ക് വരുന്ന കാര്യമാ... ഹോ, നീ തിരിച്ചുവരുന്നോ കൂടെ? '
'ഹ.. ഹാ.. മകനേ റോച്ചാ..സോപ്പാതെ '
വഴിയോരത്തെ വർണ്ണവിളക്കുകളുടെയും ക്രിസ്സ്മസ്സ് സ്റ്റാറുകളുടെയും വെളിച്ചം ഞങ്ങളുടെ മുഖത്ത് മാറിമാറി പതിഞ്ഞു...
ചെവികളിൽ ബൈക്കിന്റെ താളം...
മെല്ലെ ഉള്ളിലേക്ക് അരിച്ചിറങ്ങിത്തുടങ്ങുന്ന തണുപ്പ്...
വർണ്ണോത്സവങ്ങളിൽ അണിഞ്ഞൊരുങ്ങി ദേവാലയങ്ങൾ...
ഞങ്ങൾക്ക് പിന്നിലേക്ക് അകന്നുപോകുന്ന കരോൾ ഗാനങ്ങൾ...
ഒരു സ്വപ്നത്തിലെന്നപോലെ ക്രിസ്സ്മസ്സ് രാത്രി..
പിന്നിലേക്ക് ഇരുവശത്തേക്കും പായുന്ന ക്രിസ്സ്മസ്സ് ദീപങ്ങൾക്ക് വേഗമേറുന്നു...
ഒരു മേഘത്തിലെന്നപോലെ അവയ്ക്കിടയിലൂടെ ഞങ്ങൾ..
പച്ചയും ചുവപ്പും നീലയും.. നക്ഷത്രവെളിച്ചങ്ങൾ...
അതിനിടയിൽ ആകൃതി വ്യക്തമല്ലാത്ത തീവ്രമഞ്ഞവെളിച്ചം തൂകുന്ന രണ്ട് നക്ഷത്രങ്ങൾ അതിവേഗം
ഞങ്ങളിലേക്ക്....
* * * * * *
ദിവസങ്ങൾ കഴിഞ്ഞാണ് എനിക്ക് ബോധം തെളിഞ്ഞത്..
എതിർദിശയിൽ നിന്ന് വന്നൊരു മിലിറ്ററി ട്രക്കിലേക്കായിരുന്നു ഞങ്ങൾ......
തലക്ക് ക്ഷതമേറ്റിരുന്നു.ഇടതുകാലിന് സാരമായ ഫ്രാക്ക്ച്ചറുകൾ. സുഹൃത്തക്കൾ എനിക്കായി ഓടിനടന്നു.
പക്ഷേ അവൾ..
അവളെവിടെ..
ചികിത്സക്കായി നീനയെ അവളുടെ അപ്പൻ ഡെൽഹീല് AIMസിലേക്ക് മാറ്റിയിരുന്നത്രെ.
പക്ഷേ ഹൃദയം ഞെരിഞ്ഞമരുന്ന വേദനയോടെ കൂട്ടുകാരിൽനിന്ന് ഞാനറിഞ്ഞു.
തലക്കേറ്റ ക്ഷതം കൂടാതെ എന്റെ നീനാമ്മച്ചീടെ ഇടതുകാൽമുട്ടിന് താഴെ നഷ്ടമായിരുന്നെന്ന്.
ആഴ്ചകളും മാസങ്ങളും നീളുന്ന ആശുപത്രിവാസവും സർജറികളും. പഠിച്ചിരുന്ന കോളേജായതുകൊണ്ട് എന്നും പരിചിതമുഖങ്ങൾ ചുറ്റും.പക്ഷേ..
പറ്റാവുന്നിടത്തെല്ലാം ഞാനന്വേഷിച്ചു. ഇന്നത്തെപ്പോലെ മൊബൈലോ ഇന്റെർനെറ്റോ ഒന്നുമില്ലാതെ.അവൾടെ നാട്ടിലും ഡെൽഹീലും..
ഒന്നുമെങ്ങുമെത്തിയില്ല.
* * * * *
ഹാളിലെ സോഫയിൽ തളർന്നിരുന്ന ഞാൻ മെല്ലെ തലയുയർത്തി. പലയിടത്തായി ചിതറിക്കിടക്കുന്ന ഇരിപ്പിടങ്ങളിൽ ചാരിയും ചരിഞ്ഞും എന്നെ നോക്കിയിരിക്കുന്ന കുട്ടികൾ.
ഡസ്ക്കിൽ അൽപ്പം മാത്രം മുറിച്ച കേക്ക്.
തറയിൽ ഞാനിരുന്ന സോഫയിൽ ചാരി തല കുമ്പിട്ടെന്റെ റൂബ.
'പക്ഷേ നീയെങ്ങനാമോളേ എന്നെ റോച്ചാന്ന്...?
ചോദിച്ചുതീരുംമുമ്പ് കണ്ടു, അവളുടെ മടിയിൽ വിശ്രമിക്കുന്ന ഒരു പഴയ ഡയറി...
നരച്ചുപോയെങ്കിലും ആ മഞ്ഞനിറം എനിക്കറിയാം...
'എന്റെ നീനാമ്മച്ചീടെ... റൂബാ,ഇതെങ്ങനാ നിന്റെ..?
എന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിനിറഞ്ഞു..
നിറഞ്ഞകണ്ണുകളിൽക്കൂടി എനിക്കൊന്നും കാണാനും കഴിയുന്നില്ലല്ലോ..
എന്നാലും എനിക്ക് കാണാം..
എന്റെ റൂം 301..
എന്റെ ബാൽക്കണി...

പിറകീന്ന് എന്നെ മുറുകെപ്പിടിച്ചിരിക്കുന്ന കൈകൾ...
ഒഴുകിനീങ്ങുന്ന ഞങ്ങളുടെ ബൈക്ക്..
ഞങ്ങളിലേക്ക് പാഞ്ഞുവരുന്ന മഞ്ഞനക്ഷത്രങ്ങൾ...
'പപ്പാ.. '
ഞാൻ തിരിച്ചുവന്നു...
എനിക്കെന്റെ മനസ്സിനെ പിടിച്ചുനിർത്താനാവുന്നില്ല..
'പപ്പാ...ഈ ഡയറി എന്റെ കയ്യിൽ കിട്ടിയിട്ട് ഒരുമാസം. '
റൂബയുടെ സ്വരം നേർത്തു...
'പപ്പേടെ നീനാമ്മച്ചി ജീവിച്ചിരിപ്പുണ്ട്, മനസ്സ് നിറയെ പപ്പയുമായിത്തന്നെ. '
എനിക്ക് എന്നെ നിയന്ത്രിക്കാനാവുന്നില്ല...
'പക്ഷേ അവർക്ക് പപ്പയെ കാണാൻ വരാൻ കഴിയില്ല..
അതാരുടെയും കുറ്റമല്ല..
നിങ്ങളുടെ രണ്ടാൾടെയും വിധി.. '
'റൂബാ.. '
'പപ്പ സമാധാനമായി കേൾക്കണം '
'മുന്നിലിരിക്കുന്ന എന്റെ കൂട്ടുകാരെ കണ്ടോ?..
ഇല്ലെങ്കിൽ നന്നായിക്കണ്ടോളൂ..
ഇതിൽ ഒരാൾ നീനാമ്മച്ചീടെ കുഞ്ഞാണ്.
അതാരാണെന്ന് പറയാൻ എനിക്കോ ആ വ്യക്തിക്കോ നിർവാഹമില്ല '
'ഇതിനെതിരെ പപ്പാ ശ്രമിച്ചാൽ ആ പാവം സ്ത്രീയുടെ കണ്ണീരല്ലാതെ പപ്പക്കൊന്നും നേടാനുമാവില്ല.. '
'ഇന്നും ആ മനസ്സ് നിറയെ പപ്പാ തന്നെയാണ് '
ഞാൻ വാക്കിങ് സ്റ്റിക്കിന്റെ പിടിയിൽ മുറുകെപ്പിടിച്ച് അതിൽ തല താങ്ങി കണ്ണുമുറുക്കിയടച്ചിരുന്നു.
'ഈ ഡയറി ഞങ്ങൾ തിരിച്ചുകൊണ്ടുപോകും..
പക്ഷേ പപ്പാ പറഞ്ഞില്ലേ, നിങ്ങൾക്കിടയിൽ അവസാനദിവസമുണ്ടായ ആ നിശബ്ദത..
അതിനി വേണം..
ആ നിശ്ശബ്ദതയിലൂടെ നിങ്ങൾക്കന്യോന്യം കാണുവാൻ കഴിയും....'

ആരൊക്കെയോ ഇരിപ്പിടങ്ങളിൽനിന്നെഴുന്നേൽക്കുന്നു...
ചിലർ എനിക്കുചുറ്റും വന്നുനിൽക്കുന്നു...
ചിലകുട്ടികൾ എന്റെ സോഫയ്ക്ക് താഴെ വന്നിരിക്കുന്നു...
പല കണ്ഠങ്ങളിൽ നിന്നായി..
പല സമയങ്ങളിൽ..
പതിഞ്ഞ സ്വരത്തിൽ വീണ്ടും....
ഹാപ്പി ബർത്ത്‌ഡേ ടൂ യൂ...
ഹാപ്പി ബർത്ത്ഡേ ഡിയർ റോച്ചാ...
ഹാപ്പി ബർത്ത്‌ഡേ ടൂ യൂ.....
തുറന്നുകിടന്ന വാതിലിലൂടെ ക്രിസ്സ്മസ്സിന്റെ ആ തണുത്ത തെന്നൽ വീണ്ടും ഞങ്ങളെയെല്ലാപേരേയും തഴുകിയിറങ്ങിപോയി......